തന്റെ ചെരുപ്പ് അഴിച്ച് മാറ്റാത്തതിന് സഹായിയെ തല്ലി തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ. റോമോജി റാവു ഫിലിം സിറ്റിയിലെ സെറ്റില്‍ വച്ചാണ് സംഭവം. പുതിയ സിനിമയുടെ ചിത്രീകരണത്തിന് എത്തിയതായിരുന്നു ബാലകൃഷ്ണ.
സിനിമയുടെ സംവിധായകനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ തന്റെ സഹായിയെ അടുത്തേക്ക് വിളിച്ചു. ചെരുപ്പ് ഊരി മാറ്റാത്തതിനാല്‍ ക്ഷുഭിതനായി അയാളുടെ തലയില്‍ അടിച്ചു. എന്നിട്ട് ചെരുപ്പ് മാറ്റാന്‍ ആഞ്ജാപിച്ചു. അയാള്‍ ഒന്നും പറയാതെ ചെരുപ്പ് അഴിച്ചു മാറ്റി.
സംഭവം ആരോ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണിപ്പോള്‍. ബാലകൃഷ്ണക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
Share this Article
Related Topics