മുംബൈ: ബോളിവുഡ് താരം തനുശ്രീ ദത്തയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഫയല്‍ ചെയ്ത കേസ് മുംബൈ പോലീസ് അവസാനിപ്പിച്ചു. പ്രഥമദൃഷ്ട്യാ നടനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നനാ പടേക്കള്‍ക്ക് പുറമെ നിര്‍മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരേയും തനുശ്രിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഐ.പി.സി സെക്ഷന്‍ 354, 509 പ്രകാരമാണ് നാനാ പടക്കേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
2008-ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിലാണ് നാനാ പടേക്കര്‍ തനിക്ക് നേരേ നേരെ ലൈംഗിക അതിക്രമം നടത്തിയതെന്ന് തനുശ്രീ ആരോപിച്ചു. സിനിമ പുറത്തിറങ്ങി പത്തു വര്‍ഷത്തിന് ശേഷം തനുശ്രീ ഇതേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഇത് ഇന്ത്യയില്‍ 'മീ ടു' ക്യാമ്പെയ്‌ന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. പിന്നീട് നിരവധി പേരാണ് ചലച്ചിത്ര മേഖലയിലെ ഉന്നതര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തിയത്.
എന്നാല്‍, തനുശ്രീയുടെ ആരോപണം കള്ളമാണെന്നായിരുന്നു നാന പടേക്കറിന്റെ വാദം. നൂറോളം പേര്‍ക്ക് മുന്നില്‍, വച്ച് താന്‍ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാന്‍ പോവുകയാണെന്നും നാന പടേക്കറിന്റെ പ്രതികരിച്ചു. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസ് സംവിധായകന്‍ രാകേഷ് സാരംഗ് പ്രതികരിച്ചത്.
സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയ്ക്ക് എതിരേയും ആരോപണവുമായി തനുശ്രീ രംഗത്തെത്തിയിരുന്നു. 2005-ല്‍ പുറത്തിറങ്ങിയ 'ചോക്ലേറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഷൂട്ടിനിടെ താന്‍ സീനില്‍ ഇല്ലാതിരുന്നിട്ട് കൂടി തന്നോട് വസ്ത്രങ്ങള്‍ അഴിച്ച് ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാനും അഗ്‌നിഹോത്രി ആവശ്യപ്പെട്ടുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം. അന്ന് തന്റെ രക്ഷക്കെത്തിയത് സഹതാരങ്ങളായ സുനില്‍ ഷെട്ടിയും ഇര്‍ഫാന്‍ ഖാനും ആണെന്നും തനുശ്രീ പറഞ്ഞിരുന്നു.
Content Highlights: mumbai police closes Nana Patekar’s sexual harassment case filed by Tanushree Dutta, me too