തനിക്ക് നേരെ നടന്ന പീഡനശ്രമത്തെ കുറിച്ച് ബോളിവുഡ് നടി തനുശ്രീ ദത്ത നടത്തിയ പരാമര്‍ശം വളരെ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. നാനാ പടേക്കറിനെതിരേയാണ് തനുശ്രീയുടെ ആരോപണം. എന്നാല്‍ തനുശ്രീയുടെ ആരോപണങ്ങള്‍ അസത്യമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നാനാ പടേക്കര്‍.
ഒരു സ്വകാര്യ ചാനലിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ മറുപടി പറഞ്ഞത്. നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ
ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് 2009ല്‍ തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തെ പറ്റി തനുശ്രീ തുറന്നു പറഞ്ഞത്. ബോളിവുഡ് സിനിമയായ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയിലെ ഗാനചിത്രികരണത്തിനിടെ പടേക്കര്‍ പീഡന ശ്രമം നടത്തിയെന്നാണ് ആരോപണം.
എന്നാല്‍ വിവാദ പരാമര്‍ശം നടത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ബോളിവുഡില്‍ നിന്നാരും ഇതിനെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നില്ല. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസ് സംവിധായകന്‍ രാകേഷ് സരംഗ് പറഞ്ഞത്.
ContentHighlights: tanusree dutta sex allegation against nana padekar, tanusree dutta, nanapadekkar,horn ok please,rakesh sarang