തന്റെ ഉറ്റ ചങ്ങാതികളെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. സംവിധായകന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയാണ് നമിതയുടെ കൂടെ ഫോട്ടോയില്‍ കാണുന്ന ഒരാള്‍. എന്നാല്‍ ഫോട്ടോ എടുക്കുന്ന മൂന്നാമത്തെ ആള്‍ മുഖം മറച്ചിരിക്കുകയാണ്.. ഈ പെണ്‍കുട്ടി ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍.
നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയാണ് ആ മൂന്നാമന്‍ എന്നാണ് ആരാധകരുടെ കണ്ടെത്തൽ. 'നിഴലുകള്‍'... 'ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍' എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ആയിഷയ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോകളും സുഹൃത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡിയോയുമെല്ലാം നേരത്തെ വൈറലായിരുന്നു.
മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ഈ അടുത്ത കാലം വരെ സജീവം. അച്ഛന്റെയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മീനാക്ഷിയും സിനിമയിലെത്തുമോ എന്ന ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടാണ് താരം ഡോക്ടര്‍ പഠനം തിരഞ്ഞെടുത്തത്. ചെന്നൈയിലെ കോളജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ഇപ്പോള്‍ മീനാക്ഷി.
Content Highlights : Namitha Pramod With Best Friends Meenakshi Dileep and Aayishah Nadirshah