വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹ്‌ല ക്ലാസ്മുറിയില്‍ പാമ്പുകടിച്ചു മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയില്‍ രോഷം കൊണ്ട് നാദിര്‍ഷ. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഈ അധ്യാപകര്‍ സഹിക്കുമോയെന്നും നാദിര്‍ഷ ചോദിക്കുന്നു. കുട്ടിയുടെ പിതാവ് വരട്ടെയെന്നു പറഞ്ഞ് കാത്തിരുന്ന ഒരു മണിക്കൂറിന് ആ അധ്യാപകന്‍ കണക്കു പറഞ്ഞേ ഈ ഭൂമി വിടൂവെന്നും നാദിര്‍ഷ പ്രതികരിക്കുന്നു. ലഭിക്കേണ്ട സമയത്തു വിദഗ്ധ ചികിത്സ ലഭിക്കാതെയാണ് ഷെഹ്‌ല മരിച്ചത് എന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പര്‍ണരൂപം
അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ??
ഒരുപാട് സങ്കടം....
സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രത്യക്ഷമാകും...മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം.......
Share this Article
Related Topics