മണിയുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടായേനെ: നാദിര്‍ഷാ


ഒന്നും ഓര്‍ക്കാതെ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കി

ലാഭവന്‍ മണിയുണ്ടായിരുന്നെങ്കില്‍ തന്റെയും ദിലീപിന്റെയും നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെയെന്ന് സംവിധായകനായ നാദിര്‍ഷാ. ഒന്നും ഓര്‍ക്കാതെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും നാദിര്‍ഷാ പറയുന്നു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മണിയോടുള്ള സ്‌നേഹവും താനും ദിലീപും നിരപരാധിയുമാണെന്ന കാര്യവും നാദിര്‍ഷാ പങ്കുവെച്ചത്. മണിയെ ഒരുപാട് 'മിസ്' ചെയ്യുന്നുവെന്നും നാദിര്‍ഷാ പറയുന്നു. മണിയുടെ മൃതദേഹത്തിന് അരികില്‍ താനും ദിലീപും നില്‍ക്കുന്ന ചിത്രവും നാദിര്‍ഷാ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

നടിയ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദിര്‍ഷായെയും ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് 12 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പോലീസ് വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഒന്നരക്കോടി രൂപ തന്നില്ലെങ്കില്‍ ദിലീപിനെ കുടക്കുമെന്ന് പറഞ്ഞതായും നേരത്തെ നാദിര്‍ഷാ വ്യക്തമാക്കിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram