ലോകം തിരയുന്ന കൊടും കുറ്റവാളിയായി പൃഥ്വിരാജ്‌


2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്.

യ്യക്കും ഔറംഗസേബിനും ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ചിത്രത്തില്‍ ടോണി എന്ന വില്ലന്‍ കഥാപാത്രമാണ് പൃഥ്വിരാജ്.

2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന പറയുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ അനുപം ഖേര്‍, മനോജ് ബാജ്‌പേയി, ഡാനി ഡെന്‍സോങ്പാ, എല്ലി അവ്രാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും ഒരു പ്രധാന കഥാപാത്രമായെത്തുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള സിറിള്‍ റാഫേലി, അബ്ബാസ് അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍.

മുംബൈയും മലേഷ്യയുമാണ് പ്രധാന ലൊക്കേഷനുകള്‍. ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ഷബാന നിര്‍മിക്കുന്നത് സംവിധായകനായ നീരജ് പാണ്ഡേയാണ്. ചിത്രം ഈ വര്‍ഷം മാര്‍ച്ച് 31-ന് തിയേറ്ററുകളിലെത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram