അല്ലു അര്‍ജുന്‍ നായകനായ നാ പേര് സൂര്യയുടെ വരുമാനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. തിരക്കഥാകൃത്തായ വംസിയുടെ ആദ്യത്തെ സംവിധാന സംരംഭമായ ഈ ചിത്രം റിലീസ് ചെയ്തപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ തുടക്കത്തിലെ വിജയം തുടര്‍ന്നു കൊണ്ടു പോകാന്‍ സാധിക്കാത്തതിനാല്‍ വരുമാനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പല തീയേറ്ററുകളില്‍ നിന്നും സിനിമ പുറത്തുപോയി. അല്ലു അര്‍ജുനും വംസിയും കടുത്ത നിരാശയിലാണ്. ബോക്‌സ് ഓഫീസിലെ കണക്കുകള്‍ വംസിക്ക് സംതൃപ്തി നല്‍കുന്നില്ല- അണിയറ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു
വിദേശ രാജ്യങ്ങളില്‍ നാ പേര് സൂര്യ വിതരണം ചെയ്യാന്‍ ആരും തയ്യാറായില്ലായിരുന്നു. 10 കോടി രൂപയാണ് നിര്‍മാതാവ് വിതരണക്കാരോട് ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നല്‍കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് സിനിമയുടെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ വിതരണത്തിനായി രംഗത്തെത്തുകയായിരുന്നു. രാജ്യത്തിന് പുറത്തുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നാല് കോടി രൂപ മാത്രമാണ് നാ പേര് സൂര്യ നേടിയിരിക്കുന്നത്. വിദേശ വിപണിയില്‍ അല്ലു അര്‍ജുന്റെ ഏറ്റവും വലിയ പരാജയമാണ് ഈ ചിത്രമെന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുന്നു.
മലയാളിയായ അനു ഇമ്മാനുവലാണ് ചിത്രത്തിലെ നായിക. മെയ് 4 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
Share this Article
Related Topics