ത്രീ ഡോട്ട്‌സ്, ഓര്‍ഡിനറി, മധുര നാരങ്ങ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഗീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മൈ സാന്റ. ദിലീപ് സാന്റാ ക്ലോസായി വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിസ്മസ് കാലം പ്രമേയമാക്കി, പ്രായഭേദമന്യേ സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ഒരു എന്റര്‍ടെയിനറായിരിക്കും ഈ ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.
ജെമിന്‍ സിറിയക്കിന്റേതാണ് തിരക്കഥ. സന്തേഷ് വര്‍മ, നിഷാദ് മുഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആണ് സംഗീതം. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.
ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം ഡിസംബര്‍ 19 ന് റിലീസ് ചെയ്യും.
വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ,അജീഷ് ഒ കെ,സജിത്ത് കൃഷ്ണ,സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലസുരേഷ് കൊല്ലം, മേക്കപ്പ ്പട്ടണം റഷീദ്,വസ്ത്രാലങ്കാരം സരിത സുഗീത്, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, എഡിറ്റര്‍സാജന്‍,പരസ്യക്കല മാമി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി,അസ്സോസിയേറ്റ് ഡയറക്ടര്‍ ബാബുരാജ് ഹരീശ്രീ, പ്രൊഡക്ഷന്‍ മാനേജര്‍ ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സുരേഷ് മിത്രക്കരി, രാജു അരോമ, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.
Content Highlights : My Santa movie trailer Dileep Sugeeth