രാജ് കപൂറിൻ്റെ സ്മാരകങ്ങളെ എരിയിച്ചു കളഞ്ഞ് മുംബെെ ആര്‍. കെ സ്റ്റുഡിയോയിലെ തീപിടിത്തം. ശനിയാഴ്ചയാണ് ആര്‍. കെ സ്റ്റുഡിയോയിൽ തീ പടര്‍ന്നത്. റിഷി കപൂറാണ് തീ പിടിത്തത്തിൽ രാജ് കപൂറിൻ്റെ സ്മാരകങ്ങൾ നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ചത്.
നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ മുന്‍കാല ബോളിവുഡ് താരം രാജ്കപൂറാണ് ആര്‍ കെ സ്റ്റുഡിയോ സ്ഥാപിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.
രാജ് കപൂറിൻ്റെ സ്‌മാരകമായി സൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ മേരേ നാം ജോക്കര്‍ എന്ന ചിത്രത്തിലെ വസ്ത്രങ്ങളും മാസ്കും കത്തി നശിച്ചിട്ടുണ്ട്. എന്നാൽ ആളപയാങ്ങളൊന്നും ഉണ്ടായില്ല.
സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷനിലെ സെറ്റിലായിരുന്നു തീപിടിത്തം. ശനിയാഴ്ച ആയിരുന്നതിനാല്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ആരും തീപിടിത്തമുണ്ടായ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല.
ചെമ്പൂരിലാണ് ആര്‍ കെ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. 1948 ലാണ് സ്റ്റുഡിയോ സ്ഥാപിതമായത്.