പുതിയ ചിത്രം ധമാക്കയില്‍ മുകേഷിനെ ശക്തിമാനാക്കി അവതരിപ്പിച്ച സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ നല്‍കിയ പരാതി 'ഒറിജിനല്‍ ശക്തിമാന്‍'പിന്‍വലിച്ചതായി സൂചനകള്‍. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇക്കാര്യം ശരിവെക്കുന്നത്.
ഒമര്‍ ലുലു മുകേഷ് ഖന്നയ്ക്ക് എഴുതിയ കത്താണ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് ഇപ്രകാരമാണ്-ധമാക്ക എന്ന എന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ശക്തിമാന്‍ എന്ന കഥാപാത്രത്തെ ഉപയോഗിക്കാന്‍ അനുവാദമേകിയതിന് നന്ദി. ഞങ്ങളുടെ അപേക്ഷ കൈക്കൊണ്ടതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. സ്‌നേഹത്തോടെ ഒമര്‍ ലുലു.
ശക്തിമാനായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്നിരുന്ന മുകേഷ് ഖന്ന ഫെഫ്ക യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് പരാതിക്കത്തെഴുതിയിരുന്നു. ശക്തിമാന്‍ കഥാപാത്രത്തിന്റെ പകര്‍പ്പാവകാശം തനിക്കാണെന്നും തന്റെ അനുവാദമില്ലാതെയാണ് ഒമര്‍ ലുലു ചിത്രത്തില്‍ നടന്‍ മുകേഷിനെ ആ വേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഒമര്‍ ലുലു ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും ഇല്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും മുകേഷ് ഖന്ന പറഞ്ഞിരുന്നു. മുകേഷ് ശക്തിമാന്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയ വഴിയാണ് മുകേഷിന്റെ കൈകളിലെത്തിയത്.
Content Highlights : mukesh as shakthiman in dhamakka movie omar lulu mukesh khanna agreed
Share this Article
Related Topics