പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും നന്ദി പറഞ്ഞ് മോഹന്‍ലാല്‍. മോഹന്‍ലാലുമായുള്ള കൂടികാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ സമൂഹ്യസേവനങ്ങളെയും പ്രശംസിച്ചായിരുന്നു മോദിയുടെ ട്വീറ്റ്.
മോഹന്‍ലാലിന്റെ വിനയഭാവം സ്‌നേഹം ജനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മോദി അദ്ദേഹത്തിന്റെ നാനാമുഖമായ സേവന പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ചു. തുടര്‍ന്ന് മോദിയോട് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍,
'എന്നെ ശ്രദ്ധിച്ചതിനും സാമൂഹ്യപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചതിനും നന്ദി. ഈ പരീക്ഷണകാലത്ത് കേരളത്തിനൊപ്പം നിന്നതിന് ഞങ്ങളുടെ നന്ദി. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഇനിയും സഹായിക്കുമെന്ന അങ്ങയുടെ ഉറപ്പിനും നന്ദി. പ്രണാമം, ബഹുമാനം.'- മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് താരം പ്രധാനമന്ത്രിയെ കണ്ടത്. നവകേരള സൃഷ്ടിക്കായി എല്ലാ പിന്തുണയും മോദി അറിയിച്ചെന്ന് മോഹന്‍ലാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം കുറിച്ചു.
Share this Article
Related Topics