ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പിന്‍ബലത്തില്‍ ഒരുങ്ങുന്ന ഒടിയന് പ്രഖ്യാപിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ഒന്നായിരുന്നു. ചിത്രത്തിന്റെ ടീസറുകളും സിനിമയ്ക്കായി മോഹന്‍ലാല്‍ നടത്തിയ മെയ്ക്കോവറുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോള്‍ മറ്റൊരു 'ഒടിയന്' കൂടി മലയാളത്തിലെത്താന്‍ പോകുകയാണ്. പ്രിയനന്ദന് ആണ് ഒടിയന്റെ പ്രമേയവുമായി 'ഒടിയന്' എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രവുമായി എത്തുന്നത്. പി കണ്ണന്‍കുട്ടിയുടെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരിക്കും ഒടിയനെന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് പ്രിയനന്ദന് വ്യക്തമാക്കി.
പ്രിയനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :
പി.കണ്ണന്‍കുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരത്തിന് ഞാന്‍ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികള്‍ വീണ്ടും അടയിരിക്കാനായി കൂടുകള്‍ കൂട്ടുന്നത്
സിനിമയുടെ തിരക്കഥയൊരുക്കുന്നത് ജിനു എബ്രബാം ആണ്. ഛായാഗ്രഹണം ഹരി നായര്‍.