പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് താന്‍ സംസാരിച്ചുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്കിലാണ് മോദിയുമായി നടത്തിയ കൂടികാഴ്ചയെക്കുറിച്ച് മോഹന്‍ലാല്‍ വിവരിച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ കുറിപ്പ് വായിക്കാം
ജന്‍മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രിയെ നേരിട്ടു കാണാനുള്ള ഒരു വിശേഷഭാഗ്യം എനിക്ക് സിദ്ധിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചും ഞങ്ങളുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴില്‍ രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിരിക്കുന്ന ക്യാന്‍സര്‍ കെയര്‍ സെന്റര്‍ എന്ന ഉദ്യമത്തെയും അദ്ദേഹം അഭിനന്ദിച്ചു- മോഹന്‍ലാല്‍ കുറിച്ചു.
Share this Article
Related Topics