ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസര്‍ എത്തി.ഇത്തിക്കര പക്കിയായി എത്തുന്ന മോഹന്‍ലാലിന്റെ സംഭാഷണമാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണം.
''സ്വര്‍ഗവുമില്ല നരകവുമില്ല ഒറ്റ ജീവിതം മാത്രം അതെവിടെ എങ്ങനെ ജീവിക്കണമെന്ന് അവനവന്‍ തീരുമാനിക്കണം എന്ന് ഇത്തിക്കരപക്കിയുടെ ഇന്‍ട്രോ സീനും ടീസറില്‍ കാണാം.ആക്ഷനില്‍ ഒട്ടും പിന്നില്‍ നില്‍ക്കാതെ നിവിന്‍ പോളിയും ടീസറില്‍ ഉണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ സംവിധാനം റോഷന്‍ ആന്‍ഡ്രൂസാണ് നിര്‍വഹിക്കുന്നത്.ബോബി സഞ്ജയുടേതാണ് തിരക്കഥ.
45 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് 161 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ബിനോദ് പ്രധാനാണ് ഛായാഗ്രഹണം.
ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണ് കായംകുളം കൊച്ചുണ്ണിയുടെ സൗണ്ട് ഡിസൈനര്‍
പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയിന്‍ തുടങ്ങി വലിയൊരു താരനിര തന്നെ കായംകുളം കൊച്ചുണ്ണിയില്‍ ഉണ്ട്
പല കാരണങ്ങള്‍ കൊണ്ട് ഒരുപാട് തവണ റിലീസ് മാറ്റി വെച്ചിരുന്ന കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11നാണ് തീയേറ്ററുകളിലെത്തുക.
ContentHighlights: Mohanlal IthikkaraPakki, kayamkulam kochunni, nivinpoly, gokulam movies, roshan andrews, boby sanjay