തൊണ്ണൂറുകളിലെ പെണ്‍കുട്ടികളുടെ ആരാധന പുരുഷനായിരുന്ന മോഡലും നടനുമായ മിലിന്ദ് സോമന്‍ വിവാഹിതനായി. അങ്കിത കാന്‍വര്‍ ആണ് വധു.
ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു ഇരുവരും. അന്‍പത്തിരണ്ടുകാരനായ മിലിന്ദ് ഇരുപത് വയസുള്ള അങ്കിതയെ പ്രണയിച്ചതിന് നിരവധി വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് നേരിടേണ്ടി വന്നത്. അപ്പൂപ്പനും കൊച്ചുമോളും എന്ന തരത്തിലുള്ള അപഹാസ്യകരമായ കമന്റുകളായിരുന്നു ഇരുവരും പോസ്റ്റ് ചെയ്യുന്ന ഒരുമിച്ചുള്ള ഓരോ ചിത്രങ്ങള്‍ക്ക് താഴെയും ലഭിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ പ്രണയത്തിനു പ്രായവ്യത്യാസം ഒന്നും തന്നെ തടസ്സമല്ലെന്ന് ആക്ഷേപിച്ചവര്‍ക്കെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഈ ദമ്പതികള്‍.
അലിബാഗില്‍ വച്ചായിരുന്നു വിവാഹം. മെഹന്ദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളും വിവാഹ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇതാണ് യഥാര്‍ത്ഥ പ്രണയമെന്നും ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെയെന്നും ആശംസിക്കുകയാണ് ആരാധകര്‍.
Milind soman marries ankita konwar milind soman wedding pictures
Share this Article
Related Topics