1990 കളില്‍ ഒരുപാട് പെണ്‍കുട്ടികളുടെ ആരാധനാ പുരുഷനായിരുന്നു മിലിന്ദ് സോമന്‍. സൂപ്പര്‍ മോഡല്‍, നടന്‍, നിര്‍മാതാവ്, ഫിറ്റ്‌നസ് പരിശീലകന്‍, എന്നിങ്ങനെ ഗ്ലാമറിന്റെ ലോകത്ത് ഒരു അവിഭാജ്യ ഘടകമായിരുന്നു മിലിന്ദ് സോമൻ.
കുറച്ചുനാളുകളായി മിലിന്ദ് വാര്‍ത്തകളിലിടം നേടുന്നത് വ്യക്തി ജീവിതത്തിന്റെ പേരിലാണ്. സ്വന്തം കാമുകിയുമൊത്തുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതു മുതല്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. അമ്പത്തിരണ്ടുകാരനായ മിലിന്ദിന്റെ കാമുകി 20 വയസ്സുള്ള അങ്കിത എന്ന പെണ്‍കുട്ടിയായിപ്പോയി എന്നതായിരുന്നു ചിലരുടെ പ്രശ്‌നം
'അപ്പൂപ്പന് ജന്മദിനാശംസകള്‍, കുറച്ചു കൂടി ചെറിയ പെണ്ണിനെ നോക്കികൂടായിരുന്നോ എന്നുമായിരുന്നു ചിലരുടെ കമന്റുകള്‍'. അദ്ദേഹത്തെ മനോരോഗി എന്നും വിളിച്ചവരുണ്ട്. എന്നാല്‍ അധിക്ഷേപങ്ങള്‍ കൂടിയ മുറയ്ക്ക് കൂടുതല്‍ ചിത്രങ്ങളിട്ട് വിമര്‍ശകര്‍ക്ക് നല്ല മറുപടി കൊടുത്തു മിലിന്ദ്. അതിനിടയിലാണ് അങ്കിത മിലിന്ദുമായി പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കിയത് തന്റെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ്.
ആലിബാഗില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് എത്തിക്കഴിഞ്ഞു. മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
Content Highlights: Milind Soman and girlfriend Ankita Konwar are all set to tie the knot