കുഞ്ചാക്കോ ബോബന്‍-ജിസ് ജോയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന് ' മികച്ച നടന്‍ മോഹന്‍കുമാര്‍' എന്ന് പേരിട്ടു. ഡിസംബര്‍ ലക്കം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിലൂടെയാണ് സിനിമയുടെ പേര് പുറത്തുവിട്ടത്.
കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ കൃഷ്ണനുണ്ണി എന്ന ചാനല്‍ ഗായകനായെത്തുന്നു. ബോബി-സഞ്ജയ് ടീമിന്റേതാണ് കഥ. സിനിമക്കുള്ളിലെ സിനിമയുടെ രസകരമായ കഥ പറയുന്ന സിനിമ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്നത്. പുതുമഖം അനാര്‍ക്കലി നാസറാണ് നായിക.
ടൈറ്റില്‍ കഥാപാത്രമായ മോഹന്‍കുമാര്‍ എന്ന നിര്‍മാതാവായി സിദ്ദിഖ് എത്തുന്നു. ശ്രീനിവാസന്‍, മുകേഷ,് വിനയ് ഫോര്‍ട്ട് തുടങ്ങി വന്‍താരനിര അണിയറയിലുണ്ട്. എറണാകുളത്തും കാശ്മീരിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'മികച്ച നടന്‍ മോഹന്‍കുമാറി'ന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ഡിസംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ കാണുക.
Content Highlights: Mikacha nadan Mohan Kumar Movie, Kunchacko Boban, Jis joy, siddique
Share this Article
Related Topics