പോണ്‍ കരയറില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ഇന്റര്‍നെറ്റിലെ ഏറ്റവും ചൂടേറിയ താരം തന്നെയാണ് ലെബനണ്‍കാരി മിയ ഖലീഫ. ഇപ്പോള്‍ ഇന്ത്യയില്‍ മിയയെ ചൂടേറിയ വിവാദ വിഷയമാക്കിമാറ്റിയത് ചങ്കസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവാണ്. ചങ്ക്സിന്റെ രണ്ടാം ഭാഗമായ ചങ്ക്സ് 2വിലേയ്ക്ക് മിയയെ പരിഗണിക്കുന്നുണ്ടെന്ന ഒമറിന്റെ വെളിപ്പെടുത്തല്‍ ചില്ലറ കോലാഹലമല്ല ഉണ്ടാക്കിയത്. ഒടുവില്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് മിയയുടെ പ്രതിനിധകള്‍ക്ക് തന്നെ രംഗത്തുവരേണ്ടിവന്നു. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍, ചങ്ക്സിന്റെ വിവാദത്തിന് വര്‍ഷങ്ങൾക്ക് മുന്‍പ് തന്നെ മിയ സമാനമായൊരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ടി.വി.ഷോയായ ബിഗ് ബോസിന്റെ ഒന്‍പതാം സീസണില്‍ മിയയും പങ്കാളിയാവുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍, ഇതിന് വളരെ ശക്തമായ ഭാഷയില്‍ തന്നെ മിയ മറുപടി നല്‍കുകയും ചെയ്തു അന്നു തന്നെ.
'കാര്യങ്ങള്‍ ഞാന്‍ വ്യക്തമാക്കാം. ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാലുകുത്തുന്നില്ല. അതുകൊണ്ട് ബിഗ് ബോസില്‍ ഞാന്‍ താത്പര്യം പ്രകടിപ്പിച്ചു എന്ന മട്ടില്‍ കഥ മെനഞ്ഞവരെ തുരത്തുകയാണ് വേണ്ടത്'- മിയ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തു.
രണ്ട് വര്‍ഷത്തിനുശേഷമാണ് സമാനമായ രീതിയില്‍ മിയയെ ചുറ്റിപ്പറ്റി കഥകള്‍ പ്രചരിച്ചതും അതൊക്കെ നിഷേധിച്ച് മിയ രംഗത്തുവന്നതും.
Content Highlights: Mia Khalifa, Omar Lulu, Chunkzz 2, Chunkzz Movie, Porn Star, Bollywood, Malayalam Movie, Movie News, Film News, Mollywood, Actress
Share this Article
Related Topics