To advertise here, Contact Us



ഇവിടെ സ്ത്രീകള്‍ സുരക്ഷിതരാണ്, തെലുങ്ക് സിനിമാ മേഖലയാണ് ഏറ്റവും ശുദ്ധം: അല്ലു അര്‍ജുന്‍


1 min read
Read later
Print
Share

ഇവിടെ ജോലി ചെയ്യുന്ന ഏത് വനിതാ സിനിമാ പ്രവര്‍ത്തകരോടും നിങ്ങള്‍ക്ക് ചോദിച്ച് നോക്കാം, അവരും അക്കാര്യം സാക്ഷ്യപ്പെടുത്തും.

ന്ത്യന്‍ സിനിമാ മേഖലയില്‍ ആഞ്ഞടിക്കുകയാണ് മീ ടൂ തരംഗം. എന്നാല്‍ മറ്റു ഭാഷകളെ അപേക്ഷിച്ച് തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് പറയുകയാണ് സൂപ്പർസ്റ്റാർ അല്ലു അര്‍ജുന്‍.

To advertise here, Contact Us

വിജയ് ദേവരകൊണ്ട നായകനാകുന്ന ടാക്‌സിവാലയുടെ പ്രീ റിലീസ് ചടങ്ങിനിടെ മീ ടൂ കാമ്പയിനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അല്ലു അര്‍ജുന്‍.

'പീഡനാനുഭവങ്ങള്‍ മറച്ചുവയ്ക്കാതെ സ്ത്രീകള്‍ തുറന്നു സംസാരിക്കുന്നത് നല്ല മാറ്റമാണെന്ന് ഞാന്‍ കരുതുന്നു. തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ താരതമ്യേന സുരക്ഷിതരാണ്. മറ്റ് ഏത് സിനിമാ മേഖലയെ അപേക്ഷിച്ച് നോക്കിയാലും തെലുങ്ക് സിനിമാ മേഖലയാണ് ഏറ്റവും ശുദ്ധം.

ഇവിടെ ജോലി ചെയ്യുന്ന ഏത് വനിതാ സിനിമാ പ്രവര്‍ത്തകരോടും നിങ്ങള്‍ക്ക് ചോദിച്ച് നോക്കാം, അവരും അക്കാര്യം സാക്ഷ്യപ്പെടുത്തും. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് തെലുങ്ക് സിനിമയാണ്'- അല്ലു അര്‍ജുന്‍ പറഞ്ഞു.

Content Highlights : MeToo movement Allu Arjun Telugu film industry is the cleanest taxiwala pre release function allu

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'എന്റെ പൊന്ന് ചങ്ങായിമാരെ, സണ്ണിലിയോണ്‍ പോണ്‍ സ്റ്റാറായതില്‍ എന്തോന്ന് പാപക്കറ'

May 13, 2019


mathrubhumi

2 min

40 വര്‍ഷത്തിന് ശേഷം മെറിലാന്റ്, പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അമരത്ത് വിനീത്

Dec 2, 2019


mathrubhumi

2 min

'പുതുതലമുറയില്‍ മദ്യപാനം പുകവലി ഒന്നുമില്ലാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്'

Nov 20, 2019


mathrubhumi

2 min

'എന്റെ ഭാരതി'; വേര്‍പിരിഞ്ഞുവെങ്കിലും സത്താറിക്ക ഇങ്ങനെയാണ് പറയാറുള്ളത്

Sep 17, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us