സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി വിജയ്. മേര്‍സലിന്റെ റിലീസിന് മുന്നോടിയായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ആരാധകരോട് ഇത്തരത്തില്‍ പറഞ്ഞത്.
എന്റെ സിനിമയുടെ റിലീസിന് പാലഭിഷേകം നടത്തുന്നത് ഒഴിവാക്കണമെന്ന് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോഴും പലരും അത് ആവര്‍ത്തിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. പാലഭിഷേകം ചെയ്യരുത്. അത് വേണ്ട- വിജയ് പറഞ്ഞു.
പ്രതീക്ഷകളോടെയല്ല സിനിമയില്‍ വന്നതെന്നും ആരാധകരാണ് തന്നെ ഇവിടെ എത്തിച്ചതെന്നും വിജയ് പറഞ്ഞു.
'പ്രതീക്ഷകളോടെയല്ല സിനിമയില്‍ വന്നത്. പക്ഷേ കൂടെ ജോലി ചെയ്ത സംവിധായകരും നിര്‍മാതാക്കളും എന്നെ ഇവിടെ എത്തിച്ചു. അതിനേക്കാളുപരി ആരാധകര്‍. അവരെ ആരാധകര്‍ എന്ന് പറയുന്നതിനേക്കാള്‍ ഇഷ്ടം സുഹൃത്തുക്കള്‍ എന്ന് പറയുന്നത്'- വിജയ് കൂട്ടിച്ചേര്‍ത്തു.
യുവ സംവിധായകന്‍ അറ്റ്‌ലിയാണ് മെര്‍സല്‍ സംവിധാനം ചെയ്യുന്നത്. സാമന്ത, കാജള്‍ അഗര്‍വാള്‍, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Share this Article
Related Topics