വിജയ് ചിത്രം മെര്‍സലിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അതൊരു സിനിമ മാത്രമാണ്. അല്ലാതെ യഥാര്‍ഥ സംഭവമൊന്നുമല്ലെന്ന് അഡ്വ. എ. അശ്വത്ഥമന്‍ നല്‍കിയ പൊതുതത്പര്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ഇന്ത്യയെ കുറിച്ചും കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന രംഗങ്ങളുണ്ടെന്നും കാണിച്ചാണ് അശ്വത്മന്‍ ഹര്‍ജി നല്‍കിയത്.
ജി.എസ്.ടി.യെക്കുറിച്ചുള്ള നായകന്റെ ഡയലോഗിന്റെ പേരില്‍ റിലീസ് മുതല്‍ വിവാദത്തിലാണ് ചിത്രം. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജനാണ്. പിന്നീട് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ വിജയിനെ ജോസഫ് വിജയ് എന്ന് വിശേഷിപ്പിച്ച് പ്രശ്‌നത്തിന് വര്‍ഗീയ നിറം പകരുകയും ചെയ്തു. ഇതിനു പിറകെയാണ് ചിത്രത്തെ നിയമക്കുരുക്കില്‍ പെടുത്താനുള്ള ശ്രമമുണ്ടായത്.
എന്തായാലും വിവാദങ്ങള്‍ ചിത്രത്തിന് മുതല്‍ക്കൂട്ടാവുകയാണുണ്ടായത്. സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം.
Share this Article
Related Topics