ചെന്നൈ: പുതിയചിത്രം മെര്‍സല്‍ തിയേറ്ററുകളിലെത്തുന്നതിനുള്ള തടസ്സംനീക്കാന്‍ നടന്‍ വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ചനടത്തി. ചിത്രത്തിന്റെ സെന്‍സറിങ് നടപടികള്‍ വൈകുന്നതിനെത്തുടര്‍ന്നായിരുന്നു വിജയിയുടെ സന്ദര്‍ശനം.
മൃഗസംരക്ഷണബോര്‍ഡിന്റെ അനുമതിയില്ലാത്തെ ഒട്ടേറെ മൃഗങ്ങളെയും പക്ഷികളെയും ഉള്‍പ്പെടുത്തി ഷൂട്ടിങ് നടത്തിയതാണ് സെന്‍സറിങ് നടപടികള്‍ വൈകാനുള്ള പ്രധാനകാരണം. മൃഗസംരക്ഷണബോര്‍ഡില്‍നിന്ന് എന്‍.ഒ.സി. ലഭിക്കാതെ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് മേഖലാ സെന്‍സര്‍ബോര്‍ഡിന്റെ നിലപാട്.
ചെന്നൈ ഗ്രീംസ് വേ റോഡിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ വിജയ്ക്ക് ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ ആറ്റ്ലിയുമുണ്ടായിരുന്നു. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ മന്ത്രി കടമ്പൂര്‍ രാജുവും പങ്കെടുത്തു.
സിനിമാടിക്കറ്റുകളുടെ വിനോദനികുതി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ വിജയ് നന്ദി അറിയിച്ചുവെന്ന് പറഞ്ഞ മന്ത്രി കടമ്പൂര്‍ രാജു മെരസലിന്റെ റിലീസിങ് വിഷയം ചര്‍ച്ചചെയ്തുവെന്നു സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. 130 കോടിയോളം മുടക്കി നിര്‍മിച്ച മെരസല്‍ ദീപാവലിദിനം റിലീസ്ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Share this Article
Related Topics