പേരിലെ കൗതുകവുമായി മേരേ പ്യാരേ ദേശവാസിയോം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ ഷൈന്‍ ടോം ചാക്കോ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
മുതലയൂര്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ രാഷ്ട്രീയം സിനിമയിലുണ്ടോ എന്ന ചോദ്യത്തിന് രാഷ്ട്രീയം ഉണ്ടോ എന്നറിയാന്‍ സിനിമ കാണണമെന്നും, എന്നാല്‍ ആരെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.
റിമെംബര്‍ സിനിമാസിന്റെ ബാനറില്‍ സായി പ്രൊഡക്ഷന്‌സും, അനില്‍ വെള്ളാപ്പിള്ളിലും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ സന്ദീപ് അജിത് കുമാറാണ് സംവിധാനം ചെയുന്നത്. ഹാസ്യതാരം നിര്‍മ്മല്‍ പാലാഴി, അഷ്‌ക്കര്‍ സൗദാന്‍, കെ ടി സി അബ്ദുള്ള, ദിനേശ് എരഞ്ഞിക്കല്‍,വിനോദ് കോഴിക്കോട്, ജയരാജ്, നീന കുറുപ്, ആര്യാദേവി, രമാദേവി, അഞ്ജലി സജയന്‍, സ്വാതിക സുമന്ത് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയില്‍ എത്തുന്നുണ്ട്
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഇസ്മായില്‍ മാഞ്ഞാലിയാണ്, ഛായാഗ്രഹണം നഹിയാന്‍, രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് നന്ദഗോപന്‍ ആരോമല്‍ സംഗീതം നല്‍കിയിരുന്നു.ചിത്രം ഫെബ്രുവരി ആദ്യ വാരം തിയേറ്ററില്‍ എത്തും.
ContentHighlights: Mere pyare deshvaasiyom, first look poster, shine tom chacko