നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മെല്ലെയില്‍ സഹനായകനായി തിളങ്ങിയ അമിത ചക്കാലക്കല്‍ ആദ്യമായി നായകനായി എത്തുന്നു, തനൂജ കാര്‍ത്തിക് നായികയായി എത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജോയ് മാത്യു കൃഷ്ണ പ്രഭ, പി ബാലചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നു.
ത്രിയേക പ്രൊഡക്ഷന്‍സിന്‍സിന്റെ ബാനറില്‍ ജോണി സി ഡേവിഡ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുബീഷ് സെബാസ്റ്റ്യനുമാണ് ഇതിനോടകം തന്നെ ശ്രദ്ധേയമായ മെല്ലെയുടെ ഗാനങ്ങള്‍ ഒരുക്കിയത് ഡോ.ഡൊണാള്‍ഡ് മാത്യു ആണ്. വിജയ് ജേക്കബ് ആണ് പശ്ചാത്തല സംഗീതം.
Share this Article
Related Topics