കഴിഞ്ഞ വിജയദശമി നാളിലാണ് ദിലീപ്-കാവ്യ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറക്കുന്നത്. കുഞ്ഞിന്റെ ഇരുപത്തിയെട്ടു ചടങ്ങുകളുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ചിത്രങ്ങളില്‍ മീനാക്ഷിയെ തിരഞ്ഞ ആരാധകര്‍ നിരാശരാവുകയായിരുന്നു. ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം സാരിയില്‍ നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും തരംഗമാവുകയാണ്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചിരുന്നത്. ഇരുപത്തിയെട്ടു ചടങ്ങിന്റെ ആദ്യ ചിത്രം കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
'കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. 28ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷം. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും' ഉണ്ണി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
2016 നവംബര്‍ 25 നായിരുന്നു ദിലീപ് കാവ്യ മാധവന്‍ വിവാഹം. കാവ്യയെ വിവാഹത്തിന് ഒരുക്കിയത് ഉണ്ണിയായിരുന്നു.
കുഞ്ഞു പിറന്നപ്പോള്‍ മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്തുവിട്ടത്. കാവ്യയുടെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Content Highlights :Meenakshi on 28th day celebration of Dilleep-Kavya new born baby, Meenakshi sister, Dileep new daughter, Kavya new baby girl, Dileep new baby girl