മീടൂ ആരോപണങ്ങള്‍ ഇന്ത്യന്‍ സിനിമ ലോകത്തും വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ബോളിവുഡ് നടി തനുശ്രീ ദത്ത നാനാപടേക്കറിനെതിരേ രംഗത്ത് വന്നതോടെ നിരവധി പേര്‍ തങ്ങള്‍ക്കെതിരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെ പറ്റി തുറന്ന് പറഞ്ഞു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ അനന്യ രാമപ്രസാദ് ഉന്നയിച്ച മീടൂ ആരോപണം ഞെട്ടിപ്പിക്കുന്നതായിരുന്നു.
തന്റെ മുന്‍ സുഹൃത്തും സഹപ്രവര്‍ത്തകയുമായ നടി മായ എസ് കൃഷ്ണനെതിരെയാണ് അനന്യ ആരോപണം ഉന്നയിച്ചത്.
തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മായയ്ക്കെതിരെ അനന്യ ഉന്നയിച്ച ആരോപണം. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു നടിയുടെ പേരെടുത്തു പറഞ്ഞുള്ള വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപണം നിഷേധിച്ച് മായ രംഗത്തെത്തിയിരുന്നു. ഈ തുറന്ന് പറച്ചില്‍ തമിഴ് സിനിമ മേഖലയില്‍ വലിയ വിവാദമായപ്പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ് അനന്യ. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് പോസ്റ്റ് പിന്‍വലിക്കുന്നത് എന്ന് അനന്യ വ്യക്തമാക്കി.
രണ്ടു വര്‍ഷം മുന്‍പ് നേരിട്ട ദുരനുഭവമായിരുന്നു അനന്യ പങ്കുവെച്ചത്. മായ തന്നെ മാനസികമായും ശരീരികമായും പീഡിപ്പിച്ചുവെന്നായിരുന്നു അനന്യ അരോപിച്ചത്. ഇതിന്റെ ആഘാതത്തില്‍ നിന്ന് താന്‍ ഇപ്പോഴും മോചിതയായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
Share this Article
Related Topics