കോലുമിട്ടായി'ക്ക് പ്രതിഫലം നല്‍കിയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ഗൗരവ്


ശിഹാബുദ്ദീന്‍ തങ്ങള്‍

സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ പിന്നീട് കൈമലര്‍ത്തുകയായിരുന്നെന്നും ഗൗരവ് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: പ്രതിഫലം തരാതെ സംവിധായകനും നിര്‍മാതാവും തന്നെ പറ്റിച്ചെന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ബാലതാരം ഗൗരവ് മേനോന്‍.

'കോലുമിട്ടായി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് താരം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ പിന്നീട് കൈമലര്‍ത്തുകയായിരുന്നെന്നും ഗൗരവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം വിശദീകരിക്കുന്നതിനിടെ വികാരാധീനനായ ഗൗരവ് തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരില്‍ തന്നോട് ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ കൊണ്ടുപോയത് മറ്റൊരു പ്രചാരണ പരിപാടിയ്ക്കായിരുന്നെന്നും ഗൗരവ് പറഞ്ഞു. സിനിമാ മേഖലയില്‍ തനിക്കെതിരെ ഇവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഗൗരവ് മേനോന്‍ ആരോപിച്ചു.

ഇതുസംബന്ധിച്ച് ഐജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും തങ്ങള്‍ക്ക് നല്‍കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഗൗരവിന്റെ അമ്മ ജയ മേനോന്‍ പറഞ്ഞു.

താന്‍ തല്‍ക്കാലം ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ഇനി ഉറപ്പുള്ള സിനിമകള്‍ മാത്രമേ ചെയ്യൂ എന്നും ഗൗരവ് മേനോന്‍ പിന്നീട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നിലവില്‍ കമ്മിറ്റ് ചെയ്തിരുന്ന പല ചിത്രങ്ങളും താന്‍ ഒഴിവാക്കുകയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഗൗരവ് അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന ഉറപ്പിലെന്ന് സംവിധായകന്‍

ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വം ഗൗരവിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നെന്നും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ അരുണ്‍ പറഞ്ഞു. കോലുമിട്ടായിയില്‍ അഭിനയിച്ച ആരും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

പലപ്പോഴായ 30,000 രൂപയോളം ഗൗരവ് തങ്ങളില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും ഐജി ഓഫീസില്‍ വെച്ച് ഗൗരവിന്റെ മാതാപിതാക്കള്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ചിത്രത്തിന് ലാഭം കിട്ടിയിരുന്നെങ്കില്‍ ഗൗരവിന് പണം നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തോളം ലീവെടുത്ത് സിനിമയെടുത്ത ഞാന്‍ തന്നെ കടക്കെണിയിലാണ് അരുണ്‍ വിശ്വം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022