'സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ചരിത്രപുരുഷനെ അപഹസിക്കുന്നത്', മരക്കാറിനെതിരെ വിമര്‍ശനം


ധീര രക്തസാക്ഷിയായ മരയ്ക്കാറുടെ ചരിത്രത്തെ ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമം തീര്‍ത്തും നിരാശാജനകമെന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി പ്രസിഡന്റ് മജീദ് മരയ്ക്കാര്‍ പറഞ്ഞു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനെതിരെ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി. സിനിമയിലെ കഥാപാത്രമണിയുന്ന വേഷവിധാനങ്ങള്‍ യഥാര്‍ഥ ചരിത്രപുരുഷനെ അപഹസിക്കുന്ന തരത്തിലാണെന്നുമാണ് വിമര്‍ശനം. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിനിമയ്‌ക്കെതിരെ സംഘടന രംഗത്ത് വന്നിരിക്കുന്നത്.

ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാറായെത്തുന്ന മോഹന്‍ലാല്‍ അണിയുന്ന സിഖ് തലപ്പാവും നെറ്റിയിലെ മുദ്രയും ഒന്നും മരയ്ക്കാറുടേതല്ല എന്നാണ് സമിതിയുടെ ആരോപണം. ധീര രക്തസാക്ഷിയായ മരയ്ക്കാറുടെ ചരിത്രത്തെ ഭാവന കൂടി ചേര്‍ത്ത് അവതരിപ്പിക്കാനുള്ള ശ്രമം തീര്‍ത്തും നിരാശാജനകമെന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി പ്രസിഡന്റ് മജീദ് മരയ്ക്കാര്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍, സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ഇവര്‍ക്കെല്ലാം പുറമെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

തിരു ആണ്‌ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്നു. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലുമാണ് ചിത്രീകരണം. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നൂറു കോടിക്കു മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്.

Content Highlights : Marakkar- Arabikkadalinte Simham film, Mohanlal, Priyadarshan, Pranav Mohanlal, Kalyani Priyadarshan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram