To advertise here, Contact Us



ആടിപ്പാടി പ്രണവും കല്യാണിയും; ഈ ഗാനരംഗത്തിന് ചെലവായത് കോടികള്‍


1 min read
Read later
Print
Share

ഹൈദരാബാദിലെ റോമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിന് ചെലവായത് കോടികള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് ഈ ഗാന രംഗത്തില്‍ അഭിനയിക്കുന്നത്. ബാല്യകാലം മുതല്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചെത്തുന്നു എന്നതിലപ്പുറം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഗാനരംഗം എന്ന പേരിലാണ് ഇത് പേരെടുക്കുന്നത്.

To advertise here, Contact Us

ഹൈദരാബാദിലെ റോമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ സെറ്റിനായി മാത്രം 2.5 കോടി രൂപ ചെലവിട്ടു. ഗാനരംഗം ഒരുക്കിയ ഫ്‌ലോറിന് 30 മുപ്പത് ലക്ഷം രൂപയോളമായി. പ്രണവിന്റെയും കല്യാണിയുടെയും കോസ്റ്റ്യൂം മറ്റു വസ്തുക്കള്‍ എല്ലാം കൂടി മൂന്ന് കോടി രൂപയോളം ചെലവായി.

പ്രശസ്ത കലാസംവിധായകന്‍ സാബു സിറിലാണ് ചിത്രത്തിന് വേണ്ടി സെറ്റൊരുക്കിയിരിക്കുന്നത്. പ്രിയദര്‍ശന്റെ പഴയകാല ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സാബു സിറില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള കലാസംവിധായകനാണിപ്പോള്‍.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയ റോണി റാഫേലാണ് മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം എന്ന വിഖ്യാതിയുമായി വരുന്ന മരയ്ക്കാറിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, മധു, സുഹാസിനി, സിദ്ദീഖ്, നെടുമുടി വേണു, ഹരീഷ് പേരടി, മുകേഷ്, ബാബുരാജ്, എന്നിവര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ മരയ്ക്കാറില്‍ വേഷമിടുന്നു. സംവിധായകന്‍ ഫാസില്‍ ക്യാമറയ്ക്ക് മുന്‍പില്‍ എത്തുന്നുവെന്ന പ്രത്യേകതയും മരയ്ക്കാറിനുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

Content Highlights: Marakkar Arabikadalinte Simham pranav mohanlal kalyani priyadarshan song

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'എന്റെ പൊന്ന് ചങ്ങായിമാരെ, സണ്ണിലിയോണ്‍ പോണ്‍ സ്റ്റാറായതില്‍ എന്തോന്ന് പാപക്കറ'

May 13, 2019


mathrubhumi

1 min

ദാസേട്ടന്‍ പറഞ്ഞ ചില വാക്കുകള്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്‌- മാര്‍ക്കോസ്

Sep 7, 2018


mathrubhumi

2 min

മെറിലിയുടെ മാധവിക്കുട്ടിക്ക് ലൈംഗികതൃഷ്ണ മാത്രമെന്ന് കമല്‍

Nov 23, 2016

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us