അഹങ്കാരമില്ല, അവകാശവാദങ്ങളുമില്ല; താമസിയാതെ നിങ്ങള്‍ക്ക് മുന്‍പില്‍ വരുന്നു


2 min read
Read later
Print
Share

മാമാങ്കത്തിന്റെ വിശേഷങ്ങളുമായി നിര്‍മാതാവ്‌

മ്മൂട്ടിയുടെ മാമാങ്കം എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയെന്നും മറ്റു കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ മുതല്‍ മുടക്കുള്ള സിനിമയെന്നോ അവകാശപ്പെടുന്നില്ല. എങ്കിലും ചില കാര്യങ്ങളില്‍ ഈ സിനിമ വേറിട്ട് നില്‍ക്കുന്നുണ്ടാകാം. വലിപ്പത്തിലും എണ്ണത്തിലും ഇത്രയേറെ സെറ്റുകള്‍, യുദ്ധരംഗങ്ങളില്‍ ഉപയോഗിച്ച മെഷീനുകള്‍, ക്രെയ്ന്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങള്‍,ചിത്രീകരിച്ച രീതി മുതലായവയെല്ലാം വ്യത്യസ്തത പുലര്‍ത്തുമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു

വേണു കുന്നപ്പിള്ളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഏകദേശം രണ്ടു വര്‍ഷമായി നടക്കുന്ന ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ എല്ലാം അവസാന നാളുകളിലേക്ക് കടക്കുകയാണ്... ഇനി ഏതാനും ദിവസങ്ങള്‍ മാത്രം... അതിനു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍...

ഈ കഴിഞ്ഞ രണ്ടു വര്‍ഷമായുളള യാത്രയില്‍ കുറെയേറെ കാര്യങ്ങള്‍ പഠിച്ചു... ഇതിനിടയില്‍ ഹോളിവുഡില്‍ ഒരു സിനിമയെടുക്കുകയും, എന്നെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വിജയം കൈവരിക്കാനും സാധിച്ചു. കയ്പ്പും, സന്തോഷവും നിറഞ്ഞ ഈ യാത്രയെ കുറിച്ച് എഴുതണമെന്ന് വിചാരിക്കുന്നു... ആര്‍ക്കങ്കിലും ഭാവിയില്‍ ഉപയോഗപ്പെട്ടേക്കാം.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ, മുതല്‍ മുടക്കുള്ള സിനിമയെന്നോ ഞാന്‍ അവകാശപ്പെടുന്നില്ല.... എങ്കിലും ചില കാര്യങ്ങളില്‍ ഈ സിനിമ വേറിട്ട് നില്‍ക്കുന്നുണ്ടാകാം ....വലിപ്പത്തിലും, എണ്ണത്തിലും ഇത്രയേറെ സെറ്റുകള്‍, യുദ്ധരഗങ്ങളില്‍ ഉപയോഗിച്ച മഷീന്‍, ക്രെയ്ന്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങള്‍,ചിത്രീകരിച്ച രീതി, മുതലായവയെല്ലാം വ്യത്യസ്തത പുലര്‍ത്തുമായിരിക്കും...

എന്തു പറഞ്ഞാലും കാണികള്‍ക്ക് വേണ്ടത് ഒരു നല്ല സിനിമയാണ്... പല ചേരുവകളിലും ഇതു സാധ്യമാണ്. വെറുമൊരു പ്രൊഡ്യൂസര്‍ ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ പാഷനോടു കൂടിയാണ് എന്റെ യാത്ര.... കണ്ണു നിറയിക്കുന്ന വൈകാരിക മുഹൂര്‍ത്തങളും, മാസ്മരിക ലോകത്തിലേക്ക് കൊണ്ടു പോകുമെന്ന ചടുലമായ ദൃശ്യങ്ങളും, ഭൂമിയുടെ വൈശ്യതകള്‍ കാണിക്കുന്ന മനോഹരമായ പ്രദേശങ്ങളും,വീണ്ടും, വീണ്ടും കാണാന്‍ തോന്നിയേക്കാവുന്ന ആക്ഷന്‍ രംഗങ്ങളും, മെഗാസ്റ്റാറിന്റെ അവിശ്വാസനീയ അഭിനയ മുഹൂര്‍ത്തങ്ങളും ഈ സിനിമയുടെ പ്രത്യേകതകളായിരിക്കാം....

അഹങ്കാരത്തിന്റെയോ, അവകാശവാദങ്ങളുടേയോ ഒരു കണിക പോലുമില്ലാതെ താമസിയാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് മാമാങ്കമെന്ന ഈ സിനിമ....

ഇതു പോലുള്ള സിനിമകള്‍ ജീവിതത്തില്‍ അത്രയെളുപ്പം ചെയ്യാവുന്നതല്ല.... ഓരോ ചുവട് വെക്കുമ്പോളും സിനിമ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഞങ്ങളുടെ മനസ്സില്‍... ആ മുഖങ്ങളിലെപ്പോളും, അത്ഭുതവും, ആശ്ചര്യവും, വികാര വിക്ഷോഭങ്ങളുമാണ് ഞങ്ങള്‍ക്ക് കാണേണ്ടത്.... അതിലേക്കുളള ദൂരം കുറഞ്ഞു വരുന്നു... സുന്ദരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്പേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ കഥകള്‍ കാണാന്‍ കാത്തിരിക്കൂ...

Content Highlights: Mammootty Maamaankam movie prodcer venu kunnappillyshares experience with working film, M Padmakumar, sajeev pillai, mamagam set

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'മഞ്ജുവിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു'

Feb 8, 2018


mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017