ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷന് വേണ്ടി സംഘട്ടന രംഗം റീഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മാമാങ്കം ദി മൂവി എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്ക് പറ്റിയ വിവരം അറിയിച്ചത്.
പതിനാറാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മാമാങ്കം എന്ന അനുഷ്ഠാനത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ് . നാല് ഷെഡ്യുളുകളിലായി ചിത്രീകരിക്കുന്ന സിനിമയില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അമ്പത് കോടി മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റുന്നുണ്ട്. ബോളിവുഡിലേതുള്‍പ്പടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Content Highlights : mammootty injured during shootting for mamangam
Share this Article
Related Topics