മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67-ാം പിറന്നാളാണ് സെപ്തംബര്‍ ഏഴിന്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാള സിനിമാലോകം.
ഒരു സിനിമയില്‍ മമ്മൂട്ടിക്ക് വേണ്ടി പീറ്റര്‍ ഹെയിനൊപ്പം നീണ്ടൊരു ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംവിധായകന്‍ വൈശാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നമ്മുടെ ബിഗ് ബിയുടെ താല്‍പര്യ പ്രകാരം ഒരു ചെറിയ ഷോട്ടില്‍ പോലും ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ലെന്ന് ഞാന്‍ വാക്ക് തരുന്നു. അദ്ദേഹത്തിന്റെ അര്‍പ്പണ ബോധത്തെയും അഭിനിവേശത്തേയും സാമര്‍ഥ്യത്തെയും ഉത്സാഹത്തെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ - വൈശാഖ് കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics