മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസ് നീട്ടി. നവംബര്‍ 21ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബര്‍ 12 നായിരിക്കും പുറത്തിറങ്ങുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
'മലയാളത്തിനു പുറമെ മറ്റു ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ നമ്മള്‍ മുമ്പ് കാണാത്ത ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നു.
സിനിമയുടെ റിലീസ് നീണ്ടതില്‍ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു. സിനിമയുടെ മറ്റുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബര്‍ 12ന് റിലീസ് ചെയ്യും.'-മാമാങ്കം ടീം പറഞ്ഞു.
എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിര്‍മിക്കുന്നത്.
മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണ് മാമാങ്കമെന്നാണ് സൂചനകള്‍ പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ട്രെയ്?ലറും പോസ്റ്ററുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
Content Highlights : Mamangam Release On December 12 Mammootty Unni Mukundan M Padmakumar