അതിരപ്പിള്ളി: കനത്ത വെയിലും ചൂടും കാരണം സിനിമാ ചിത്രീകരണത്തിന്റെയും സമയം ക്രമീകരിക്കുന്നു. സാധാരണ അതിരാവിലെ തുടങ്ങി വൈകീട്ടുവരെയാണ് ചിത്രീകരണം നടക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വൈകീട്ട് നാലുമണിമുതല്‍ ആറുമണിവരെയാണ് അതിരപ്പിള്ളി വിനോദസഞ്ചാരമേഖലയില്‍ ഷൂട്ടിങ് നടക്കുന്നത്.
മമ്മൂട്ടി നായകനായ 50 കോടിയോളം മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണമാണ് അതിരപ്പിള്ളിയില്‍ നടക്കുന്നത്. മമ്മൂട്ടി, ഉണ്ണിമുകുന്ദന്‍, മണികണ്ഠന്‍ തുടങ്ങിയ നടന്മാര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് അതിരപ്പിള്ളിയില്‍ ചിത്രീകരിക്കുന്നത്.
എം. പദ്മകുമാറാണ് സംവിധായകന്‍. വൈകീട്ട് നാലുമണിമുതല്‍ ആറുമണിവരെ മാത്രമാണ് ഷൂട്ടിങ് നടക്കുന്നത്. സാധാരണ ഷൂട്ടിങ്ങിന് അതിരപ്പിള്ളിയില്‍ത്തനെയാണ് നടീനടന്മാര്‍ താമസിക്കുന്നത്. എന്നാല്‍ സമയം വൈകീട്ടാക്കി ക്രമീകരിച്ചതോടെ അടുത്ത പ്രദേശങ്ങളിലുള്ള നടന്മാര്‍ വീട്ടില്‍ പോയിവരുകയാണു ചെയ്യുന്നത്. മമ്മൂട്ടി എറണാകുളത്തെ വീട്ടില്‍നിന്ന് മൂന്നുമണിയോടെ എത്തി ഷൂട്ടിങ്ങിനുശേഷം വീട്ടിലേക്ക് തിരിച്ചുപോകുന്നു.
Content Highlights:mamangam movie shooting rescheduled due to hot summer mammootty unni mukundan'padmakumar, Maamaankam
Share this Article
Related Topics