മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. റിലീസിന്റെ ഭാഗമായി വേറിട്ട പ്രമോഷന്‍ രീതികളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാമാങ്കം ടീം.
മാമാങ്കം ഗെയിം പുറത്തിറക്കിക്കൊണ്ടാണ് ടീമിന്റെ വരവ്. മമ്മൂട്ടിയാണ് മാമാങ്കം ഗെയിം ലോഞ്ച് ചെയ്തത്. സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരമൊരു സിനിമയുടെ ഭാഗമായി ഗെയിം ലോഞ്ചിംഗ് നടക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഗെയിം കളിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
Content Highlights : mamangam movie promotional game in app store