മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കിയ മാമാങ്കത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജീവ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥയാണ് മാമാങ്കം പറയുന്നത്. പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.
പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയ്ക്ക് പുറമേ ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലാന്‍, സിദ്ധിഖ്, അനു സിതാര, കനിഹ, ഇനിയ, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. നവംബര്‍ 21 ന് ചിത്രം പുറത്തിറങ്ങും.
Content Highlights: Mamangam Making Video, Mammootty, M Padmakumar, Venu Kunnappilly, Kavya Film, release