ചോര പുരണ്ടൊരു ചരിത്രത്തിന്റെ പുനഃസൃഷ്ടിയാണ് മമ്മൂട്ടിയുടെ മമാങ്കം. മലയാളം കാത്തിരിക്കുന്ന ഈ ചരിത്രാഖ്യായികയിലൂടെ മമ്മൂട്ടിയും പത്മകുറമാറും ചേർന്ന് ശ്രമിക്കുന്നത് വെള്ളിത്തിരയിൽ ചരിത്രം സൃഷ്ടിക്കാനാണ്. ചരിത്രം പറയുന്ന ചിത്രം അവസാന മിനുക്കുണികളിലാണ്. കേരളം കാത്തിരിക്കുന്ന ചിത്രം എങ്ങനെയാണ് ഒരുക്കിയിരിക്കുന്നതെന്ന് കാണിച്ചുതരികയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ കാവ്യ ഫിലിം കമ്പനി.
ചിത്രത്തിനുവേണ്ടി മണൽപ്പരപ്പിൽ സെറ്റൊരുക്കുന്നതും ആയോധനമുറകളും പാട്ടുമെല്ലാം മേക്കിങ് വീഡിയോയിലുണ്ട്. 2500 തൊഴിലാളികൾ ചേർന്ന് ഏഴ് മാസം കൊണ്ടാണ് കണ്ടാൽ ഞെട്ടുന്ന ഈ സെറ്റ് ഒരുക്കിയത്.
പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേണു കുന്നപ്പള്ളിയാണ്. ശങ്കർ രാമകൃഷ്ണനാണ് തിരക്കഥ. മനോജ് പിള്ള ഛായാഗ്രഹണവും സംഘട്ടനം ശ്യാം കൗശലും നിർവഹിക്കുന്നു. എം. ജയചന്ദ്രനാണ് ഗാനങ്ങൾക്ക് ഈണം നൽകിയത്. പശ്ചാത്തല സംഗീതം സഞ്ചിത്ത് ബലഹരയും അങ്കിത് ബലഹരയും.
Content Highlights: Mamangam Making Video Mammootty M Padmakumar Venu Kunnappilly Kavya Film Company
Share this Article
Related Topics