'കുറേ ആയില്ലെ ഇപ്പോ ശരിയാക്കാമെന്ന് പറയുന്നു' പിന്നെങ്ങനെ പൃഥ്വി ലംബോർഗിനി വീട്ടിൽ കയറ്റും


2 min read
Read later
Print
Share

പൃഥ്വിയുടെ പുതിയ ലംബോര്‍ഗിനി തിരുവനന്തപുരത്തുള്ള തറവാട്ട് വീട്ടിലേക്ക് തത്കാലം കൊണ്ട് വരില്ല

ടന്‍ പൃഥ്വിരാജ് 2.13 കോടി രൂപ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. ഇതിനു പുറമെ നാല്‍പത്തിയൊന്ന് ലക്ഷത്തോളം രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചതും വാര്‍ത്തയായിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനി ആയിരുന്നു ഇത്. എന്നാല്‍ തനിക്ക് ഇന്ദ്രജിത്ത് കാര്‍ ഓടിക്കുന്നതാണ് സമാധാനമെന്നാണ് അമ്മ മല്ലിക സുകുമാരന്‍ പറയുന്നത്. പൃഥ്വിരാജിന്റെ സ്പീഡാണ് ഇതിന് കാരണം. മാത്രമല്ല ഈ കാര്‍ തിരുവനന്തപുരത്തുള്ള തറവാട്ട് വീട്ടിലേക്ക് തത്കാലം കൊണ്ട് വരില്ലെന്നാണ് മല്ലിക പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം വെളിപ്പെടുത്തിയത്.

"ഈ വീട്ടില്‍ ഇന്ദ്രജിത്തിന്റെ പുതിയ കാര്‍ വന്നു പൃഥ്വിരാജിന്റെ പോർഷെ ടര്‍ബോ വന്നു. പക്ഷേ, പൃഥ്വിയുടെ പുതിയ ലംബോര്‍ഗിനി കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ ദിവസം പൃഥ്വിരാജിനോട് ഞാന്‍ ചോദിച്ചു എന്താ മോനെ ലംബോര്‍ഗിനി കൊണ്ട്‌വരാത്തെന്ന്. അവന്‍ പറഞ്ഞു ആദ്യം അമ്മ ഈ റോഡ് നന്നാക്കാൻ നോക്കൂ. കുറേ വര്‍ഷങ്ങളായി പറയുന്നുണ്ടല്ലോ ആരോടൊക്കെയോ പറഞ്ഞു ഇപ്പൊ ശരിയാക്കാമെന്ന്. കരമടയ്ക്കുന്ന ഈ റോഡ് നേരെയാക്കാന്‍ ഞാന്‍ കുറെയായി നിവേദനം നല്‍കിയിട്ടുണ്ട്. മിനി ബസ് ഒക്കെ ഓടിയിരുന്ന റോഡാണ്. പക്ഷേ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. കെ മുരളീധരന്‍ എം എല്‍ എയുടെ മണ്ഡലത്തിലാണ് വീട്. അദ്ദേഹവും കൗണ്‍സിലര്‍മാരും ഇക്കുറി റോഡ് നന്നാക്കി തരാമെന്നു ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.

പൃഥ്വിരാജിന്റെ ഡ്രൈവിങ്ങിനെക്കുറിച്ചു മല്ലികയ്ക്ക് പറയാനുള്ളത് ഇതാണ്:

"ഇന്ദ്രനും പൃഥ്വിയും നന്നായി വാഹനമോടിക്കും പക്ഷേ, ഇന്ദ്രജിത്ത് ഓടിക്കുന്നതാണ് എനിക്ക് സമാധാനം. രാജുവിന് ഭയങ്കര സ്പീഡാണ്. ഇത്ര സ്പീഡ് വേണ്ടെന്ന് ഞാന്‍ പറയാറുണ്ട്. പക്ഷെ അപ്പോള്‍ അവന്‍ പറയും ഇല്ലമ്മേ റോഡ് ക്ലിയര്‍ ആകുമ്പോഴല്ലേ ഞാന്‍ സ്പീഡില്‍ പോകുന്നന്നതെന്ന്. നമ്മുടെ കേരളത്തിലെ അവസ്ഥ പക്ഷെ അങ്ങനെയല്ല. ഓടിക്കുന്ന നമ്മള്‍ ചിലപ്പോൾ നല്ല ആത്മവിശ്വാസത്തിലായിരിക്കും നിയമങ്ങള്‍ മറ്റും ശ്രദ്ധിച്ചു വളരെ സൂക്ഷ്മതയോടെ ഓടിക്കുന്നവരായിരിക്കും. പക്ഷേ, എതിരെ വരുന്നവര്‍ അങ്ങനെയല്ലല്ലോ . എതിരെ വരുന്ന വണ്ടി ഏതവസ്ഥയിലാണെന്ന് നമുക്ക് യാതൊരു രൂപവും ഉണ്ടായിരിക്കില്ല. പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. പ്രധാന ബസില്‍ പോലും ഡ്രൈവര്‍ ഇല്ലെങ്കില്‍ അതിലെ കിളിയായിരിക്കും വണ്ടി ഓടിക്കുന്നത്." മല്ലിക പറഞ്ഞു

mallika sukumaran about prithviraj driving prithviraj new lambhorgini

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019