ഒരു പാര്‍ട്ടിയെയും പിന്തുണച്ചിട്ടില്ല: പൃഥ്വി, നീരജ്മാധവ്


2 min read
Read later
Print
Share

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണങ്ങളില്‍ തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയാണ് പൃഥ്വിരാജും നീരജ് മാധവും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളില്‍ തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതികരിച്ച് നടന്മാരായ പൃഥ്വിരാജും നീരജ് മാധവും രംഗത്ത്. സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടേതായി വരുന്ന അഭിപ്രായപ്രകടനങ്ങളെല്ലാം വ്യാജമാണെന്ന് ഇരുവരും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

'വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണച്ചുകൊണ്ടുള്ള എന്റേതാണെന്ന മട്ടില്‍ ചില പ്രസ്താവനകള്‍ കണ്ടു. വര്‍ത്തമാനകാല രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ എനിക്ക് സ്വന്തമായ നിലപാട് ഉണ്ടെങ്കിലും ഇപ്പോള്‍ പ്രചരിക്കുന്ന അഭിപ്രായങ്ങളൊന്നും എന്റേതല്ല. അജ്ഞാതരായിരിക്കാനുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സൗകര്യം തങ്ങളുടെ ആവശ്യത്തിനുവേണ്ടി ആരുടെ പേരും ഉപയോഗിക്കാനുള്ള ലൈസന്‍സാണെന്ന് കരുതുന്ന ഏതോ ഒരു ബുദ്ധികേന്ദ്രത്തിന്റെ സൃഷ്ടിയാണത്. എല്ലാതരം അഭ്യൂഹങ്ങള്‍ക്കും ഇതോടെ അറുതിയാകുമെന്നാണ് ഞാന്‍ കരുതുന്നത്. തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. സ്വന്തം വോട്ടിന്റെ വില നമ്മള്‍ തിരിച്ചറിയണം. അതുവഴി നമുക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ ചലനാത്മകമായി നിലനിര്‍ത്താം.'

Hi all,For the past few days, I've been seeing "statements" apparently put out by me, endorsing various political...

Posted by Prithviraj Sukumaran on Wednesday, 30 March 2016

നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

'ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചുകൊണ്ടുള്ള ഒരു വ്യാജവാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത് ആരുടെയോ ഭാവനയായി ഞാന്‍ തള്ളിക്കളയുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ഞാന്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചരണങ്ങളില്‍ പങ്കാളിയാകാന്‍ താത്പര്യവുമില്ല'.

A fake news has been doing rounds, featuring me endorsing a political party. I would like to dismiss this news as a...

Posted by Neeraj Madhav on Wednesday, 30 March 2016

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഇനി കളിയില്‍ അല്‍പ്പം കാര്യം; ഓര്‍മകള്‍ പങ്കുവച്ച് റഹ്മാന്‍

Jan 6, 2019


mathrubhumi

2 min

സിനിമയിൽ ഒരു ഒത്തുതീർപ്പിനും പോയിട്ടില്ല: കെ.ജി. ജോർജ്

Jan 23, 2017


mathrubhumi

2 min

'മോഹന്‍ലാലിന്റെ ആ നായിക ഷാഹിദിന്റെ അമ്മയല്ല'

Mar 5, 2018