തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'തൃശ്ശിവപേരൂര്‍ ക്ലിപ്തം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ശ്രദ്ധനേടുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി തീപ്പെട്ടി പടത്തിന്റെ മാതൃകയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
ആസിഫ് അലി, അപര്‍ണ ബാലമുരളി, ചെമ്പന്‍ വിനോദ്, ബാബുരാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന തൃശ്ശിവപേരൂര്‍ ക്ലിപ്തം ഒരു ഹാസ്യചിത്രമാണ്.
നഗരത്തില്‍ ഓട്ടോ ഓടിക്കുന്ന ഒരു പെണ്‍കുട്ടിയെ വ്യത്യസ്ത സ്വഭാവക്കാരനായ നാലുപേര്‍ പ്രേമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ രതീഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആമേന്‍ എന്ന ചിത്രത്തിനുശേഷം വൈറ്റ് ബാന്‍ഡ്‌സ് മീഡിയാ ഹൗസിന്റെ ബാനറില്‍ ഫരീദ്ഖാനും ഷലീല്‍ അസീസും ചേര്‍ന്ന് ഈ ചിത്രം നിര്‍മിക്കുന്നത്.
Share this Article
Related Topics