തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുൻ ഒരു പെൺകുഞ്ഞിന്റെ അച്ഛനായപ്പോൾ ക്രിക്കറ്റിൽ നിന്ന് സിനിമയിലേയ്ക്ക് കൂടുമാറിയ ശ്രീശാന്ത് ഒരാൺ കുഞ്ഞിന്റെ അച്ഛനായി. രണ്ടുപേരുടെയും രണ്ടാമത്തെ കുട്ടിയാണിത്.
തിങ്കളാഴ്ച വെെകീട്ടായിരുന്നു അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച രാവിലെ ശ്രീശാന്തിന്റെ ഭാര്യ പ്രസവിച്ചു.
കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. താനിപ്പോള്‍ ഒരാണ്‍ കുട്ടിയുടെയും പെണ്‍കുട്ടിയുടെയും അച്ഛനായി മാറിയെന്നും അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ കുറിച്ചു.
2011 ലായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും വിവാഹം. രണ്ട് വയസുകാരന്‍ അല്ലു അയാനാണ് മൂത്ത കുട്ടി.
ബുധനാഴ്ച കാലത്ത് തന്റെ രണ്ടാമത്തെ കുഞ്ഞ് എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ശ്രീശാന്ത് ട്വിറ്റ് ചെയ്തു.
2015 ലാണ് ശ്രീശാന്തിന് ആദ്യത്തെ കുഞ്ഞു പിറക്കുന്നത്. ശ്രീസന്‍വിക എന്നാണ് പേര്.