സോളമന്റെ ഉത്തമഗീതങ്ങളിലെ വചനങ്ങളുമായി മോഹന്‍ലാല്‍-ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ഉത്തമഗീതങ്ങളിലെ വചനങ്ങള്‍ പറയുന്ന ടൈറ്റില്‍ പത്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തെ ഓര്‍മപ്പെടുത്തുന്നു.
വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മീന നായികയായെത്തുന്ന ചിത്രം വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിക്കുന്നത്.
എം സിന്ധുരാജിന്റേതാണ് തിരക്കഥ. എന്റെ ഭാര്യയാണ് എന്റെ ജീവിതം എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോൾ ചിത്രം നിർമ്മിക്കുന്നു.
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ-ടെെറ്റിൽ
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
Share this Article
Related Topics