ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്‍ഫേര്‍ണോയുടെ പ്രത്യേക ട്രെയ്‌ലര്‍. ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് ഡല്‍ഹിയില്‍ വച്ചു നടന്ന ചടങ്ങില്‍ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.
ഒരു ഹോളിവുഡ് ചിത്രം ഇന്ത്യന്‍ ആരാധകര്‍ക്കായി ട്രെയ്‌ലര്‍ ഒരുക്കുന്നത് ചരിത്രത്തിലെ ഒരപൂര്‍വ്വ സംഭവമാണ്. അതും ഡല്‍ഹിയില്‍ വച്ച്. എന്റെ സിനിമാ ജീവിതത്തിന്റെ ആദ്യത്തെ അദ്ധ്യായം ആരംഭിക്കുന്നത് ഈ മഹാനഗരത്തില്‍ നിന്നാണ്- ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.
സ്ലംഡോഗ് മില്യണയര്‍, അമേസിംഗ് സ്‌പൈഡര്‍മാന്‍, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് എന്നീ ചിത്രങ്ങളിലൂടെ ഇര്‍ഫാന്‍ ഖാന്‍ നേരത്തേ കാലുറപ്പിച്ചിരുന്നു.
ഡാവിഞ്ചി കോഡ്, ഏഞ്ചല്‍സ് ആന്റ് ഡിമെന്‍സ് എന്നിവയ്ക്കു ശേഷം ഡാന്‍ ബ്രൗണിന്റെ നോവലിനെ ആധാരമാക്കിയൊരുക്കുന്ന മൂന്നാമത്തെ ത്രില്ലര്‍ ചിത്രമാണ് ഇന്‍ഫേണോ. റോണ്‍ ഹൊവാര്‍ഡ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടോം ഹാങ്ക്‌സ്, ഫെലിസ്റ്റി ജോണ്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നത്. മറ്റു രണ്ടു ചിത്രങ്ങളിലേതുപോലെ സിംബോളിസ്റ്റ് റോബര്‍ട്ട് ലാങ്ട്ടണായാണ് ടോം ഹാങ്ക്‌സ് ചിത്രത്തിലെത്തുന്നത്.
ഇറ്റലി, ഇസ്താംബുള്‍, ബുഡാപെസ്റ്റ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ഇന്‍ഫേര്‍ണോ ചിത്രീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 14 ന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തും.