പണം വാങ്ങി സിനിമകള്‍ക്ക് പ്രചാരണം നല്‍കുന്നു എന്ന് പറഞ്ഞയാള്‍ക്ക് നടന്‍ അജു വര്‍ഗീസ് നല്‍കിയ മറുപടി ചര്‍ച്ചയാവുന്നു. നിയാസ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് അജുവിനെതിരെ വിമര്‍ശനമുയര്‍ന്നത്.
''ഇപ്പോള്‍ അജു വര്‍ഗീസ് ഇടുന്ന ഒപ്പം കളക്ഷന്‍ റെക്കോര്‍ഡുകളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇത്തിരി ഓവറാണെന്ന് പറയാതെ വയ്യ. നിര്‍മാതാവിന്റെ നക്കാപ്പിച്ച വാങ്ങി കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ വകവച്ചു തരില്ല. പരാജയപ്പെട്ട ചിത്രങ്ങള്‍ക്കായി പ്രചാരണം നടത്തുന്നതിലൂടെ അജു വര്‍ഗീസ് എന്ന് വ്യക്തിയുടെ വിശ്വാസ്യതയാണ് തകരുന്നത്'' എന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.
എന്നാല്‍ നിയാസിനും മുമ്പേ അവരുടെയൊക്കെ ഫാന്‍ ആയ ആളാണ് താനെന്നാണ് ഇതിന് മറുപടിയായി അജു വര്‍ഗീസ് ഇട്ടിരിക്കുന്ന പോസ്റ്റ്. നിസ്സാരമായ സംഭാഷണങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും അവരുടെ പേര് ഉപയോഗിക്കുന്നത് ആദ്യം നിര്‍ത്തണം. നമുക്കൊക്കെ ചിന്തിക്കാന്‍ സാധിക്കുന്നതിലും എത്രയോ ഉയരത്തിലാണ് അവരുടെ സ്ഥാനം. ഇതൊരു വ്യാജ അക്കൗണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. യഥാര്‍ത്ഥ ആരാധകര്‍ ഇത് കണ്ടെത്തി നീക്കം ചെയ്യുമെന്നാണ് കരുതുന്നതെന്നും അജു കൂട്ടിച്ചേര്‍ത്തു.
നിരവധി പേരാണ് വിഷയത്തില്‍ അജു വര്‍ഗീസിന് പിന്തുണയുമായെത്തിയത്.
Share this Article
Related Topics