ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന അഭിനേത്രിയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ് കീര്‍ത്തിയെ തേടിയെത്തിയിരിക്കുന്നത്. അതും സൂര്യ, അല്ലു അര്‍ജുന്‍, വിജയ് ആന്റണി തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം.
സൂര്യയെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തിയാണ് നായികയായെത്തുന്നത്. നയന്‍താരയുടെ പേരാണ് ചിത്രത്തില്‍ ആദ്യം ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ ചിത്രത്തില്‍ കീര്‍ത്തി നായികയാകുമെന്നാണ് ചിത്രത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
വിജയ് സേതുപതി- പനീര്‍ സെല്‍വം കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും അല്ലു അര്‍ജുനെ നായകനാക്കി ലിംഗുസ്വാമി ഒരുക്കുന്ന ദ്വിഭാഷാ ചിത്രത്തിലും നായികയായെത്തുന്നത് കീര്‍ത്തിയാണ്.
ധനുഷിനൊപ്പം കീര്‍ത്തി അഭിനയിച്ച തൊടരി സപ്തംബര്‍ 22 ന് പുറത്തിറങ്ങിയിരുന്നു. ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച റെമോയും വിജയ് നായകനായെത്തുന്ന ഭൈരവയുമാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പ്രധാന ചിത്രങ്ങള്‍.
Share this Article
Related Topics