കുറഞ്ഞകാലം കൊണ്ടുതന്നെ സംഗീതാസ്വാദകരുടെ മനസ്സില്‍ വ്യക്തമായ ഒരിടം കണ്ടെത്തിയ ഗായകനാണ് സോനു നിഗം. സ്വന്തം സംഗീത സംരംഭങ്ങള്‍ക്കൊപ്പം മറ്റ് മികച്ച ഗാനങ്ങള്‍ തെരഞ്ഞെടുത്ത് പാടുന്നുമുണ്ട് സോനു. പക്ഷേ ഒറ്റ ഡിമാന്‍ഡ് മാത്രം. നല്ല വരികളായിരിക്കണം.
"മോശം വരികളുള്ള ഗാനങ്ങള്‍ പാടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇക്കാരണത്താല്‍ എ.ആര്‍.റഹ്മാന്റെ ഗാനങ്ങള്‍ പോലും നിരസിക്കേണ്ടി വന്നിട്ടുണ്ട്. ഹിമേഷ് രേഷ്മിയയുടെ ഗാനങ്ങളും ഇതേ കാരണംകൊണ്ട് ഞാന്‍ നിരസിച്ചിട്ടുണ്ട്." സോനു പറഞ്ഞു. കാല്‍മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് സോനു. കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള സമയമായിട്ടാണ് വിശ്രമകാലത്തെ കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
സരബ്ജിത്തിലെ 'ദര്‍ദ്', അസ്ഹറിലെ 'തു ഹി നാ ജാനേ', വസീറിലെ 'തേരെ ബിന്‍' എന്നീ ഗാനങ്ങളാണ് ഈ വര്‍ഷം സോനുനിഗം ആലപിച്ചത്. ഈ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.
Share this Article