കൊച്ചി: താരങ്ങള്‍ പത്തനാപുരത്ത് പ്രചാരണത്തിനിറങ്ങിയതിനെ തുടര്‍ന്ന് 'അമ്മ' സംഘടനയില്‍നിന്ന് നടന്‍ സലീംകുമാര്‍ രാജിവെച്ചത് വ്യക്തിപരമായ കാര്യമാണെന്ന് സെക്രട്ടറി ഇടവേള ബാബു. അമ്മ സംഘടനയുടെ യോഗങ്ങളില്‍ ഒന്നും താരങ്ങള്‍ പത്തനാപുരത്ത് പോകാന്‍ പാടില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല. അമ്മയില്‍ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ഇടവേള ബാബു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അമ്മയിലെ നിരവധി താരങ്ങള്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവരാരും തന്നെ സംഘടനയോട് പറഞ്ഞിട്ടല്ല മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് താരങ്ങളോട് അവിടേക്ക് പോകരുതെന്ന് പറഞ്ഞിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തില്‍ നടന്ന പൊതുപരിപാടിയില്‍ വ്യാഴാഴ്ച നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും പങ്കെടുത്തതാണ് സലീംകുമാറിനെ ചൊടിപ്പിച്ചത്. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റാണ് മോഹന്‍ലാല്‍. '
Share this Article
Related Topics