മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകന്‍ സൂരജ് പഞ്ചോളിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്ന് പ്രോസിക്യൂഷന്‍.
പബ്ലിക് പ്രോസിക്യൂട്ടര്‍ കല്‍പ്പന ഹയര്‍ ആണ് ഐ.പി.സി 302 വകുപ്പു പ്രകാരം സൂരജ് പഞ്ചോളിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മെയ് 20 ന് സ്‌പെഷ്യല്‍ ജഡ്ജി എ.എസ് ഷെണ്ടേ കേസിനെ സംബന്ധിച്ച കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കും.
സൂരജ് പഞ്ചോളിക്കെതിരെ കൊലക്കുറ്റം ചുമത്താനുള്ള യാതൊരു തെളിവുമില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പ്രശാന്ത് പാട്ടില്‍ പറയുന്നത്.
ജിയാ ഖാനും, സൂരജ് പഞ്ചോളിയും ഗര്‍ഭചിദ്രത്തിനായി ഡോക്ടെറെ സമീപിച്ചുവെന്ന വാദത്തിലും കഴമ്പില്ലായെന്ന് അഭിഭാഷകന്‍ പറയുന്നു.
Share this Article
Related Topics