ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്; മാമാങ്കത്തിനെതിരായ ആക്രമണത്തോട്‌ പ്രതികരിച്ച് മേജര്‍ രവി


2 min read
Read later
Print
Share

'മമ്മൂക്ക അഭിനയിച്ച മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്‌സ് കേട്ടപ്പോള്‍ ഒരുപാടു സങ്കടം തോന്നി.'

എം പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ആക്രമണങ്ങളോടു പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. മമ്മൂട്ടിയുടെ സ്‌ത്രൈണഭാവത്തിലുള്ള നൃത്തത്തെയും രംഗങ്ങളെയുമെല്ലാം സിനിമയിലെ കഥാപാത്രത്തിന്റേതായി മാത്രം കണ്ടാല്‍ പോരേയെന്നും പ്രേക്ഷകരില്‍ ഒരാള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് പൊതു സമൂഹത്തിലേക്കു കൊണ്ടു വരേണ്ട കാര്യമില്ലെന്നും വില കുറച്ചു കാണരുതെന്നും സംവിധായകന്‍ പറയുന്നു. ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

മേജര്‍ രവിയുടെ വാക്കുകള്‍

ലൈവില്‍ വരാന്‍ പ്രത്യേകിച്ച് ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. കഴിഞ്ഞ ദിവസം മാമാങ്കം സിനിമ കണ്ടു. സിനിമ റിലീസായ ഉടനെ ഷൂട്ടിങ് തിരക്കുകളുണ്ടായതിനാല്‍ എനിക്കത് കാണാന്‍ സാധിച്ചില്ല. മമ്മൂക്ക അഭിനയിച്ച മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്‌സ് കേട്ടപ്പോള്‍ ഒരുപാടു സങ്കടം തോന്നി. ഒരുപാട് പേര്‍ പണം മുടക്കി, പ്രയത്‌നിച്ച് ഇറക്കിയ ഒരു സിനിമയുടെ ആദ്യ ഷോ കഴിയും മുമ്പെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യാനായി സിനിമയ്ക്കിടെ ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു.. ആരാണ് ഇതു ചെയ്യുന്നത്.. അടിപിടി കൂടി ചെല്ലുന്നവര്‍ സിനിമാപ്രേമികളാണ്. ഒരു സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പട്ടു കൊള്ളണമെന്നില്ല. മമ്മൂക്കയുടെ സ്‌ത്രൈണഭാവത്തിലുള്ള ഒരു നൃത്തം. മമ്മൂക്കയായി കാണുന്നതെന്തിനാണ്? അത് അദ്ദേഹത്തിന്റെ കഥാപാത്രം ചെയ്യുന്നതല്ലേ? എനിക്കത് അത്തരത്തില്‍ ആസ്വദിക്കാന്‍ സാധിച്ചല്ലോ. ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്.. അത് ശരിയല്ല.. എത്രയോ പേരുടെ ജീവിതമാണ്. അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുത്.

സോഷ്യല്‍ മീഡിയ നല്ലതിനായി ഉപയോഗിക്കണം. സിനിമ കാണുന്നതിനിടയില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത രീതിയില്‍ കഥാഗതി മാറുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ചിന്തയാണ്. അത് ഒരിക്കലും പബ്ലിക്കിനിട്ടു കൊടുക്കരുത്. ഒരു മുന്‍ധാരണയോടു കൂടിയാണ് സിനിമ കാണാന്‍ പോയത്. ദേശീയ അവാര്‍ഡിനെച്ചൊല്ലി പലരും എന്നോടു കയര്‍ത്തു. ഇത്രയും പേരിരിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നയാള്‍ക്കു മാത്രം കൊടുക്കാന്‍ സാധിക്കില്ല. സിനിമയെ സിനിമ പോലെ കാണേണ്ടതാണ്. എല്ലാ അഭിനേതാക്കള്‍ക്കും പ്രധാന്യമുള്ള ചിത്രമാണിത് . മമ്മൂക്കയുടെ മാത്രം മാസ് ചിത്രമല്ല. ചില മമ്മൂട്ടി ആരാധകര്‍ക്കെങ്കിലും നിരാശ തോന്നിയിരിക്കാം. ഉണ്ണി മുകുന്ദന്റെ പെര്‍ഫോമന്‍സ് അസാധാരണമാണ്. എത്രയോ കാലത്തിനു ശേഷമാണ് ഇങ്ങനെ ഉണ്ണി പെര്‍ഫോം ചെയ്തു കാണുന്നത്. അസാമാന്യപ്രകടനം നടത്തിയ അച്യുതന്റെ ഭാഗങ്ങളും ഏറെ ഇഷ്ടപ്പെട്ടു. ഇതൊക്കെയാണ് വിലയിരുത്തപ്പെടേണ്ടത്. സിനിമയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടു ട്രോളാന്‍ നില്‍ക്കരുത്.

പൗരത്വ നിയമ ബില്ലില്‍ ഭേദഗതി വരുത്തണമെന്ന ബിജെപി സര്‍ക്കാരിന്റെ ആവശ്യം രാജ്യത്തുണ്ടാക്കിയ കോളിളക്കത്തെക്കുറിച്ചും മേജര്‍ രവി തുറന്നടച്ചു. ഈ വിഷയത്തെ സംബന്ധിച്ച് രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ നികത്താന്‍ എത്ര കോടി ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹം ചോദിച്ചു.

Content Highlights : major ravi facebook live on mamangam movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആദ്യം ക്യാപ്റ്റന്‍ തള്ളിപ്പറഞ്ഞു, ഇപ്പോള്‍ കാമുകിയും കൈയ്യൊഴിഞ്ഞു

Jan 14, 2019


mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018


mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020